പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഷൈലജ എസ്

പ്രസിഡൻ്റ്

കാക്കാമൂല ബിജു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീല ജി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുരേഷ് കുമാർ കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബീന എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ.പി സുനിൽ കുമാർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തിരുവനന്തപുരം ജില്ലയില്‍‍, തിരുവനന്തപുരം താലൂക്കില്‍‍, കോവളം നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കല്ലിയൂര്‍. കല്ലിയൂര്‍ വില്ലേജുപ്രദേശമുള്‍പ്പെടുന്നതാണ് കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത്. 1960-ലാണ് കല്ലിയൂര്‍പഞ്ചായത്ത് രൂപീകൃതമാവുന്നത്. കല്ലിയൂര്‍ പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ട്ജി.ഭാസ്കരന്‍ നായരായിരുന്നു. കല്ലുകളുടെ ഊരാണ് കല്ലിയൂര്‍ ആയതെന്ന്പറയപ്പെടുന്നു. കല്ലുകള്‍ എന്നാല്‍ വൈഡ്യൂര്യക്കല്ലുകള്‍ ഉള്‍പ്പെടെയുള്ളഅപൂര്‍വ്വയിനം രത്നക്കല്ലുകള്‍ ധാരാളമായി ലഭിച്ചിരുന്ന പ്രദേശമായിരുന്നുകല്ലിയൂര്‍ എന്നു സുവ്യക്തം. 500-ഏക്കറോളം വിസ്തീര്‍ണ്ണം വരുന്നവെള്ളായണിക്കായലിന്റെ ഗണ്യമായ ഭാഗം കല്ലിയൂര്‍ പഞ്ചായത്തിലാണ്. ബൃഹത്തുംവ്യത്യസ്തവുമായ വിനോദസഞ്ചാര സാധ്യതകള്‍ നിറഞ്ഞ വെള്ളയാണി കായല്‍പ്രദേശം നിരവധി വിനോദ സഞ്ചാരികള്‍ നിത്യേന സന്ദര്‍ശിച്ചു വരുന്നു.ഭദ്രകാളിയുടെ പ്രതിഷ്ഠയുള്ള പ്രസിദ്ധമായ വെള്ളായണി ക്ഷേത്രത്തിന്  700വര്‍ഷത്തെ പഴക്കമുമുണ്ട്. ഈ ക്ഷേത്രത്തിലെ അന്‍പതു ദിവസം നീണ്ടുനില്ക്കുന്നഉത്സവം തെക്കേയിന്ത്യയില്‍ തീര്‍ത്ഥാടനാധിഷ്ഠിതമല്ലാത്ത ഏറ്റവും നീണ്ടഉത്സവമെന്ന ഖ്യാതി നേടിയിട്ടുള്ളതാണ്. പ്രസിദ്ധമായ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1960-തില്‍ കല്ലിയൂര്‍ പഞ്ചായത്ത് നിലവില്‍ വന്നു. കല്ലുകളുടെ ഊരാണ് കല്ലിയൂര്‍ ആയതെന്ന് പറയപ്പെടുന്നു. ഭദ്രകാളിയുടെ പ്രതിഷ്ഠയുള്ള പ്രസിദ്ധമായ വെള്ളായണി ക്ഷേത്രത്തിന് 700 വര്‍ഷത്തെ പഴക്കമുമുണ്ട്. ഈ ക്ഷേത്രത്തിലെ അന്‍പതു ദിവസം നീണ്ടുനില്ക്കുന്ന ഉത്സവം തെക്കേയിന്ത്യയില്‍ തീര്‍ത്ഥാടനാധിഷ്ഠിതമല്ലാത്ത ഏറ്റവും നീണ്ട ഉത്സവമെന്ന ഖ്യാതി നേടിയിട്ടുള്ളതാണ്.

കൂടുതൽ വായിക്കുക